pub

Wednesday 17 August 2016

https://filmsonglyrics.wordpress.com/category/pookkaalam-varavaay/




Song : Etho Varmukilin
Singer : K S Chitra





ഏതോ വാർമുകിലിൻ കിനാവിലെ മുത്തായി നീ വന്നു }2
ഓമലേ… ജീവനിൽ  അമൃതേകാനായി വീണ്ടും
എന്നിൽ ഏതോ ഓർമകളായി നിലാവിൻ മുത്തേ നീ വന്നു..
(Music)

നീയുലാവുമ്പോൾ..സ്വർഗം മണ്ണിലുണരുമ്പോൾ}2
മാഞ്ഞുപോയൊരു  പൂത്താരം പോലും
കൈ നിറഞ്ഞു വാസന്തം പോലെ..
തെളിയും നിൻ ജന്മപുണ്യം പോൽ..
ഏതോ വാർമുകിലിൻ കിനാവിലെ മുത്തായി നീ വന്നു
(Music)

നിന്നിളം ചുണ്ടിൽ..അണയും പൊന്മുളം കുഴലിൽ}2
ആർദ്രമാം ഒരു ശ്രീരാഗം കേൾപ്പൂ
പദമണിഞ്ഞിടും മോഹങ്ങൾ പോലെ..
അലിയും നിൻ ജീവമന്ത്രം പോൽ..
(Music)

ഏതോ വാർമുകിലിൻ കിനാവിലെ മുത്തായി നീ വന്നു}2
(ഓമലേ…….മുത്തേ നീ വന്നു)

pub